Malayalam lyrics

പൂമാനത്തിൻ മേലെ 
തുടിതാളം കേൾക്കുന്നു
പീലിക്കാറ്റങ്ങിങ്ങായ് 
കളിമേളം കേൾക്കുന്നു
പൂനിലാവിൻ കുന്നിൽ 
രാവുദിക്കും നേരം
മാരിവില്ലിൻ തേരിൽ 
പോരുമോ നീ കൂടെ
കൂട്ടുകൂടി പോരാൻ 
നേരമായി പൊന്നേ
പൂനിലാവിൻ കാവിൽ 
പൂരമെത്തും നേരം
പാട്ടുറങ്ങും ചുണ്ടിൽ 
രാവുറങ്ങും കണ്ണിൽ
പൂങ്കിനാവോ തേനോ 
പാൽനിലാവോ പൂവോ
കാവിറങ്ങും കാറ്റിൻ 
കാൽച്ചിലമ്പോ വമ്പോ
ആട്ടമാടും മുത്തേ 
കൂടിയാട്ടം കൂത്തും
താളമേളോം വേണം 
ഉള്ളിനുള്ളിൽ തുള്ളാൻ
പൂനിലാവിൻ കാവിൽ 
പൂരമെത്തും നേരം
കാത്തിരിപ്പൂ ഞാനെൻ 
കൂട്ടിനുള്ളിൽ നിന്നെ
രാത്രിയിന്നെൻ നെഞ്ചിൽ 
ചായുറങ്ങാൻ വായോ
പാതിരാവിൻ തേരിൽ 
വന്നിറങ്ങും തിങ്കൾ

Song details

Music: ഉണ്ണി കുമാർ

Film/album: പവിഴം