Malayalam lyrics

ജും തനക്ക ...... ജും തനക്ക...
കാണാനെന്തൊരു ചേലാണെന്നോ കായാംപൂ നിറ പെണ്ണ് (2)
കണ്ണിൽ പരൽ മീൻ തുടിക്കണ കാട്ടുകറമ്പി പെണ്ണ്
കാട്ടുകറമ്പി പെണ്ണ്
കണ്ണിൽ പരൽ മീൻ തുടിക്കണ കാട്ടുകറമ്പി പെണ്ണ്
കാട്ടുകറമ്പി പെണ്ണ്
കാണാനെന്തൊരു ചേലാണെന്നോ കായാംപൂ നിറ പെണ്ണ്
ചെമ്മാനം പൂത്തു ചോപ്പ് വിരിഞ്ഞേ ഏ....
ചെമ്മാനം പൂത്തു ചോപ്പ് വിരിഞ്ഞേ
കാർകുഴലി പെണ്ണിൻ കവിളിൽ
കാട്ടു ചൂരൽ വള്ളിയിലാടി കാട്ടു കൊടിയിളം കാറ്റുലഞ്ഞേ
ചെമ്മാനം പൂത്തു ചോപ്പ് വിരിഞ്ഞേ
കാർകുഴലി പെണ്ണിൻ കവിളിൽ
കാട്ടു ചൂരൽ വള്ളിയിലാടി കാട്ടു കൊടിയിളം കാറ്റുലഞ്ഞേ
കാണാനെന്തൊരു
കാണാനെന്തൊരു ചേലാണെന്നോ കായാംപൂ നിറ പെണ്ണ്
അഴിഞ്ഞുലഞ്ഞിരിക്കും നിൻ്റെ ചുരുൾ മുടി കെട്ടിന്നഴകിൽ
കരിമുകിലൊളിച്ചിരുന്നോ കഥകൾ പറഞ്ഞിരുന്നോ
കരളുകളെരിയും നിൻ ഇടനെഞ്ചിൻ ചൂടറിഞ്ഞ്
കവിതകൾ മൂളി നിന്നോ തെക്കനിളം കാറ്റ്
കാണാനെന്തൊരു ചേലാണെന്നോ കായാംപൂ നിറ പെണ്ണ്
കണ്ണിൽ പരൽ മീൻ തുടിക്കണ കാട്ടുകറമ്പി പെണ്ണ്
കാട്ടുകറമ്പി പെണ്ണ്
കാണാനെന്തൊരു ചേലാണെന്നോ കായാംപൂ നിറ പെണ്ണ്
കായാംപൂ നിറ പെണ്ണ് കായാംപൂ നിറ പെണ്ണ്

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: പി ഡി സൈഗാൾ

ഗാനരചന: മുരളി നീലാംബരി

ഗായകർ: നിഖിൽ രാജ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: വടു - ദ സ്കാർ