Malayalam lyrics
പ്രേമഗീതികൾ പാടിടും രാഗദേവികൾ ആടിടും തന്നാനം തുള്ളിത്തുള്ളി കിന്നാരം ചുണ്ടിൽ തങ്ങി എൻ ദാഹം നിന്നെ തേടി നിൻ ദേഹം എന്നെ മൂടി മധുരചുംബനം എന്നെന്നും മധുരചുംബനം (പ്രേമഗീതികൾ...) കാമന്റെ കളിത്തൊട്ടിൽ നിനക്കായ് മാത്രം കാണിക്ക എന്തു നൽകും എനിക്കായി യൗവ്വനത്തിന്റെ മോഹജാലം പൗരുഷത്തിന്റെ മാരവീര്യം വിരിയും മലരിൻ സുഗന്ധം പൊഴിയും നിറയും മധുവിൻ രസവും പകരും മധുരചുംബനം എന്നെന്നും മധുരചുംബനം (പ്രേമഗീതികൾ...) നാണിച്ചു നാണിച്ചൊന്നും ഇരിക്കല്ലേ നമ്മൾ നാലാളെ പേടിച്ചൊന്നും നടക്കല്ലേ പാനപാത്രങ്ങൾ നീളെനീട്ടും ദാഹമോഹങ്ങൾ പാടെ മാറ്റും നുരയും ലഹരി വളരും രജനി പുലരും വരെയും നടനം തുടരും മധുരചുംബനം എന്നെന്നും മധുരചുംബനം (പ്രേമഗീതികൾ...)
Song details
Music: കെ ജെ ജോയ്
Film/album: ഏഴു മുതൽ ഒൻപതു വരെ
- Singer: വാണി ജയറാം
- Film / album: ഏഴു മുതൽ ഒൻപതു വരെ
- Composer: കെ ജെ ജോയ്
- Lyricist: ചേരാമംഗലം