Malayalam lyrics
പ്രണയവസന്തം തളിരണിയുമ്പോൾ പ്രിയസഖിയെന്തേ മൗനം നീ അഴകിൻ കതിരായ് അണയുമ്പോൾ സിരകളിലേതോ പുതിയ വികാരം അലിയുകയാണെൻ വിഷാദം ലാ.ല.ല.ല.ല.ല.ലാ ദേവി നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ ദേവാ നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുന്നു സുന്ദരം സുരഭിലം സുഖലാളനം എന്റെ നെഞ്ചിലെ പൂമുഖത്തൊരു കാവടിയാട്ടം (സുന്ദരം) (പ്രണയവസന്തം) ആ... ല ല... നാണം ചൂടും കണ്ണിൽ ദാഹം ഒളി മിന്നുമ്പോൾ നാണം ചൂടും കണ്ണിൽ ദാഹം ഒളി മിന്നുന്നു ഒരു കുടം കുളിരുമായ് വരവേൽക്കുമോ എന്റെയിക്കിളിക്കൂട്ടിലിത്തിരി ഇടമേകുമോ (ഒരു കുടം) (പ്രണയവസന്തം)
Song video
Song details
വർഷം: 1982
സംഗീതം: എം ജി രാധാകൃഷ്ണൻ
ഗാനരചന: സത്യൻ അന്തിക്കാട്
ഗായകർ: കെ ജെ യേശുദാസ്, കെ എസ് ചിത്ര
അഭിനേതാക്കൾ: ദിലീപ് (പഴയതു്), പൂർണ്ണിമ ജയറാം
വരികൾ: ജിജാ സുബ്രമണ്യൻ, സൂസി
സ്പോട്ടിഫൈ: യെസ്‌പീ
Album: ഞാൻ ഏകനാണ്
- Singer: കെ ജെ യേശുദാസ്
- Singer: കെ എസ് ചിത്ര
- Film / album: ഞാൻ ഏകനാണ്
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: സത്യൻ അന്തിക്കാട്