Malayalam lyrics

പൊന്നരഞ്ഞാണം പൊക്കിൾപൂവിന്മേൽ
പൂത്തുമ്പി തുള്ളുന്ന നേരം
എന്നിലലിയുന്ന തേൻവികാരം നീ
പൊന്നൂ തൊട്ടുണർത്തി
എൻപ്രിയ പൊന്നൂ തൊട്ടുണർത്തി
പൊന്നരഞ്ഞാണം പൊക്കിൾപൂവിന്മേൽ
പൂത്തുമ്പി തുള്ളുന്ന നേരം
നളിനങ്ങൾ ഇതളുതേടും നിന്റെ
നീലനയനത്തിൻ പൊൻപീലിയോ
മൗനഗാനമോ മൗനാനുവാദമോ
എന്തോ മോഹം തൊട്ടുണർത്തി
എൻപ്രിയ പൊന്നൂ തൊട്ടുണർത്തി
(പൊന്നരഞ്ഞാണം...)
അഴകിൻ വെണ്മ തോല്ക്കും
നിന്റെ അംഗജാലത്തിൻ താരുണ്യമോ
കള്ളനാണമോ കാമിനീഭാവമോ
കരളിൽ ദാഹം തൊട്ടുണർത്തി
എൻപ്രിയ പൊന്നൂ തൊട്ടുണർത്തി
(പൊന്നരഞ്ഞാണം...)

Song video

Watch on YouTube

Song details

Music: കോഴിക്കോട് യേശുദാസ്

Film/album: പൊന്നരഞ്ഞാണം