Malayalam lyrics
പൊന്നും ചിങ്ങമേഘം വാനില്‍ പൂക്കളം പോലാടീ... വെള്ളിരഥമേറി വന്നു വെണ്ണിലാവു പാടീ... (പൊന്നും ചിങ്ങമേഘം.....) വെണ്ണിലാവു പാടീ.... ആ ആ ആ ആ വെള്ളിനിലാ......പെണ്മണിതന്‍.... വെള്ളിനിലാ പെണ്മണിതന്‍ പുഷ്യരാഗമാല തുള്ളിയാടും നേരത്തു കെട്ടഴിഞ്ഞുപോയ്... ആ രത്നമണികളെല്ലാം താരങ്ങളായി ആകാശം രാവില്‍ പൂക്കും പൂപ്പന്തലായി ആകാശം രാവില്‍ പൂക്കും പൂപ്പന്തലായി.... പൊന്നും ചിങ്ങമേഘം വാനില്‍ പൂക്കളം പോലാടീ വെള്ളിരഥമേറി വന്നു വെണ്ണിലാവു പാടീ വെണ്ണിലാവു പാടീ.... ആ ആ ആ ആ കുഞ്ഞുമുഖം.......പുഞ്ചിരിയ്ക്കും.... കുഞ്ഞുമുഖം പുഞ്ചിരിയ്ക്കും അമ്മ നിലാവാകും ആ നിലാവില്‍ സ്നേഹമെന്ന താരങ്ങള്‍ പൂക്കും ആ പിഞ്ചുഹൃദയമെന്നും ഈശ്വരനിലയം ആ സത്യമറിയാതിന്നാരുണ്ടു മണ്ണില്‍ ആ സത്യമറിയാതിന്നാരുണ്ടു മണ്ണില്‍.... പൊന്നും ചിങ്ങമേഘം വാനില്‍ പൂക്കളം പോലാടീ വെള്ളിരഥമേറി വന്നു വെണ്ണിലാവു പാടീ വെണ്ണിലാവു പാടീ....
Song video
Song details
വർഷം: 1975
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: പി സുശീല
രാഗം: പഹാഡി
വിശദവിവരങ്ങൾ: നിത്യാനന്ദ
Album: ഓമനക്കുഞ്ഞു്
- Singer: പി സുശീല
- Film / album: ഓമനക്കുഞ്ഞു്
- Composer: എം കെ അർജ്ജുനൻ
- Lyricist: ശ്രീകുമാരൻ തമ്പി