Malayalam lyrics

പഞ്ചമിരാവിൽ ദാഹം ദാഹം.. ദാഹം ദാഹം..
പാലൊളിത്തേരിൽ ദാഹം ദാഹം... ദാഹം ദാഹം... (2)
എന്നരികിൽ മദനായി വന്നണയൂ പ്രിയനേ...
രാഗശ്രാവണ പൂവുകളോടെ രാസശാരിക തേടിവരുന്നു (പല്ലവി)
നീലരാവുകൾ പീലി നീർത്തിടും മലരണിക്കാടിൽ 
നാദശാലകൾ തൂവൽ നീക്കിടും കുളിരണിരാവിൽ
നൃത്തരസം... പകരൂ... സ്വർഗ്ഗ സുഖം... നുകരൂ... 
മാറു മൂടിടും പൂഞ്ചിറകോടെ കിടന്നിടാം
സുസ്മിതയായ് നിൻ മടിയിൽ... (2).... (പല്ലവി)
പുള്ളിമാനുകൾ കൊമ്പൊരുമ്മിടും പുൽത്തകിടികളിൽ 
പുഷ്പശയ്യകൾ ഞാനൊരുക്കിടും കിങ്ങിണിക്കുടിലിൽ 
ചുണ്ടുകളിൽ വിടരും... കുങ്കുമപ്പൂ ഇതളിൽ...
തേൻകുഴമ്പുകൾ കോരി നിറച്ചു പകർന്നിടാം
സംഗമതാളം ഞാൻ നിനക്കായ്... (2)... (പല്ലവി)

Song video

Watch on YouTube

Song details

Music: കെ ജെ ജോയ്

Film/album: അർദ്ധരാത്രി