Malayalam lyrics

പഴയൊരു പാട്ടിലെ തോണിക്കാരിയായ്

പനിമതിയോടമേന്തിയെന്‍ ചാരേ വന്നു നീ

മനോഹരീ മനസ്സിലെ മോഹത്തിന്‍ പുഷ്പങ്ങള്‍

ഞാന്‍ നിന്നെ ചൂടിക്കാം

പഴയൊരു പാട്ടിലെ തോണിക്കാരിയായ്

പനിമതിയോടമേന്തി നിന്‍ ചാരേ വന്നു ഞാന്‍
കാശ്മീരിലെ കമ്പിളിയും ചൂടി

രാവും മയങ്ങും യാമങ്ങളില്‍

കാമുകനേ തേടിയെത്തും

കാതരയാം കാറ്റിനെ പോൽ

നീ മാത്രം കേള്‍ക്കാന്‍ പാടാം ഞാന്‍  (പഴയൊരു ...)

രാവേറെയാന്‍ ഓമനേ നീ

ചാഞ്ഞുറങ്ങാന്‍ നേരമായില്ലേ

ഈ മടിയില്‍ ഞാനൊരുക്കാം

താരിതളുകളാല്‍ പൂമഞ്ചം

താരാട്ടിന്‍ ഈണം പാടാം ഞാന്‍  (പഴയൊരു ...)

ലലലലലാലലാ........ലലലലലാലലാ....

Song video

Watch on YouTube

Song details

Music: എസ് പി വെങ്കടേഷ്

Film/album: നായർസാബ്