Malayalam lyrics
പാടുവാനായ് വന്നു നിന്റെ പടിവാതിൽക്കൽ ചൈത്ര ശ്രീപദങ്ങൾ പൂക്കൾ തോറും ലാസ്യമാടുമ്പോൾ ഏതു രാഗം ശ്രുതി താളം എന്നതോർക്കാതെ ഞാനാം വീണയിൽ പൊന്നിഴ പാകി മീട്ടിടുന്നാരോ (പാടുവാനായ് വന്നു ) ഗഗന നീലിമയിൽ നീന്തിടുമൊടുവിലെ കിളിയും മാഞ്ഞു വിജനമാം വഴിയമ്പലത്തിൽ പഥികൻ അണയുന്നു മധുരമെന്നാലും ശോക വിധുരമൊരു ഗാനം ജന്മ സ്മൃതി തടങ്ങൾ തഴുകി എത്തി ഏറ്റു പാടി ഞാൻ (പാടുവാനായ് വന്നു ) പുതുമഴ കുളിരിൽ പുന്നിലം ഉഴുത മാദകമാം ഗന്ധം വഴിയുമീ വഴി വന്ന കാറ്റാ ലഹരി നുകരുമ്പോൾ നിമിഷ പാത്രത്തിൽ ആരീ അമൃതു പകരുന്നു എന്നും ഇവിടെ നില്ക്കാൻ അനുവദിക്കൂ പാടുവാൻ മാത്രം (പാടുവാനായ് വന്നു)
Song video
Song details
Music: വിദ്യാധരൻ
Raaga: ഹംസധ്വനി
Film/album: എഴുതാപ്പുറങ്ങൾ
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: എഴുതാപ്പുറങ്ങൾ
- Composer: വിദ്യാധരൻ
- Lyricist: ഒ എൻ വി കുറുപ്പ്