Malayalam lyrics
പത്മതീർത്ഥക്കരയിൽ ഒരു പച്ചിലമാളികക്കാട്...... പത്മതീർത്ഥക്കരയിൽ ഒരു പച്ചിലമാളികക്കാട് പച്ചിലമാളികക്കാട്ടിൽ ഒരു പിച്ചകപ്പൂമരക്കൊമ്പ് പിച്ചകപ്പൂമരക്കൊമ്പിൽ രണ്ട് ചിത്തിരമാസക്കിളികൾ ഓരോ കിളിയെയും പാടിയുറക്കാൻ.... ഓമനത്തിങ്കൾ താരാട്ട് ഓമനത്തിങ്കൾ താരാട്ട്.... പത്മതീർത്ഥക്കരയിൽ ഒരു പച്ചിലമാളികക്കാട്.... ആണ്ടോടാണ്ട് പിറന്നാള് ആട്ടപ്പിറന്നാൾ തിരുനാള് അമ്മയിടം കവിളുമ്മ വെയ്ക്കും... അച്ഛൻ വലംകവിളുമ്മ വെയ്ക്കും... അമ്മയിടം കവിളുമ്മ വെച്ചും അച്ഛൻ വലംകവിളുമ്മ വെച്ചും തലോലിച്ചു വളർത്തും ഞാനൊരു കടിഞ്ഞൂൽമുത്തല്ലോ... ഞാൻ കടിഞ്ഞൂൽമുത്തല്ലോ...ഞാൻ കടിഞ്ഞൂൽമുത്തല്ലോ... ഞാൻ കടിഞ്ഞൂൽ മുത്തല്ലോ... പത്മതീർത്ഥക്കരയിൽ ഒരു പച്ചിലമാളികക്കാട് പച്ചിലമാളികക്കാട്ടിൽ ഒരു പിച്ചകപ്പൂമരക്കൊമ്പ് തുമ്പപ്പൂ വിതറും നീലരാവിൽ തുള്ളിക്കളിയ്ക്കുന്ന പൂനിലാവിൽ തുണ തേടി പെൺകിളി കാത്തിരിയ്ക്കും...ഇണകളിൽ ആൺകിളി അരികിൽ വരും... തുണ തേടി പെൺകിളി കാത്തിരിയ്ക്കും ഇണകളിൽ ആൺകിളി അരികിൽ വരും രാവിലുറങ്ങാൻ പാട്ട് പാടും രാഗവും താളവും ചേർത്തു പാടും.... ഞാൻ ചേർത്തു പാടും... ആരാരോ ആരീരാരോ...
Song video
Song details
വർഷം: 1975
സംഗീതം: എം എസ് വിശ്വനാഥൻ
ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകർ: വാണി ജയറാം
വർഗ്ഗീകരണം: മെലഡികൾ
അഭിനേതാക്കൾ: പ്രേം നസീർ, ശ്രീവിദ്യ, കരൺ (മാസ്റ്റർ രഘു)
വരികൾ: ജയലക്ഷ്മി രവി, ജിജാ സുബ്രമണ്യൻ
Album: ബാബുമോൻ
- Singer: വാണി ജയറാം
- Film / album: ബാബുമോൻ
- Composer: എം എസ് വിശ്വനാഥൻ
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ