Malayalam lyrics

പാര്‍വതി സ്വയംവരം കഴിഞ്ഞ രാവില്‍
പുഷ്പമഴ തൂകും വസന്ത നിലാവില്‍
ഒരു ദേവതപസ്വിനി ധന്യയായ് നില്‍ക്കും
കുമാരസംഭവ കാവ്യമുണര്‍ന്നു
സൂര്യപടത്തിന്‍ ഞൊറികളഴിച്ചു
സ്വര്‍ണ്ണമാന്‍ തോലും തറ്റുടുത്ത്
ശിവപഞ്ചാക്ഷരി മന്ത്രവും ചൊല്ലി
സൂര്യപഞ്ചാഗ്നിയില്‍ തപസ്സില്‍ നിന്നു
നീ തപസ്സില്‍ നിന്നു
മഞ്ഞിലും മഴയിലും തൊഴുതു നിന്നൂ നീ
പൊന്‍ താമരപ്പൂമുകുളം പോലെ
വാർത്തിങ്കൾ കലചൂടും പ്രിയകാമുകനേ
വാർത്തിങ്കൾ കലചൂടും പ്രിയകാമുകനേ..
വരമഞ്ഞള്‍ കുറിയിട്ടു കാത്തിരുന്നൂ...
കാളിദാസന്റെ പ്രിയനന്ദിനിമാരില്‍ ആ....
കമനീയ സംഗീത നൃത്തശില്പം
അനുരാഗഹൃദയ ദേവനു വേണ്ടി
അനശ്വരയായൊരു കാമുകി നീ

Song video

Watch on YouTube

Song details

വർഷം: 1980

സംഗീതം: എം കെ അർജ്ജുനൻ

ഗാനരചന: ഏ പി ഗോപാലൻ

ഗായകർ: കെ ജെ യേശുദാസ്

രാഗം: രാഗമാലിക (ഹംസധ്വനി, കല്യാണി, ധന്യാസി, സരസ്വതി)

അഭിനേതാക്കൾ: ശ്രീവിദ്യ, എം ജി സോമൻ

വിശദവിവരങ്ങൾ: Shrijit Nair

വിഡിയോ: ഗാനസ്നേഹി

Album: രാഗം താനം പല്ലവി