Malayalam lyrics
ഒരു പദം തേടി, ഈണങ്ങൾ തേടി കരളിലെ മൂകദുഃഖങ്ങൾ നിൽക്കെ അക്ഷരങ്ങളെ തൊട്ടുവിളിച്ചു ഞാൻ അഗ്നിപുഷ്‌പങ്ങളെ തൊട്ടുണർത്തി (ഒരു പദം...) പടിയിറങ്ങും വെളിച്ചമാണെന്നുള്ളിൽ പതിതപുഷ്‌പങ്ങൾ തൻ നൊമ്പരങ്ങളും കുരിശു പേറുന്ന ജീവിതം ചൂടിയ തിരുമുറിവിന്റെ കുങ്കുമപ്പൂക്കളും (ഒരു പദം...) പുഴതൻ സംഗീതം കേൾക്കാനുഴറുന്ന അഴകിൻ ചില്ലുപാത്രത്തിലെ മത്സ്യം ഞാൻ കളവുപോയ തൻ ഗാനത്തെ, കൂടിന്റെ അഴികൾക്കപ്പുറം തേടുന്ന പക്ഷി ഞാൻ (ഒരു പദം...)
Song video
Song details
Music: ഔസേപ്പച്ചൻ
Raaga: കാപി
Film/album: കഥയ്ക്കു പിന്നിൽ
- Singer: കെ എസ് ചിത്ര
- Film / album: കഥയ്ക്കു പിന്നിൽ
- Composer: ഔസേപ്പച്ചൻ
- Lyricist: ഒ എൻ വി കുറുപ്പ്