Malayalam lyrics

ഒരു നോക്കു കാണാന്‍ കൊതിക്കുന്നു
ഒരു വാക്കു കേൾക്കാൻ കൊതിക്കുന്നു
നിന്നെ ഒരു നോക്കു കാണാന്‍ കൊതിക്കുന്നു
നിന്റെ ഒരു വാക്കു കേൾക്കാൻ കൊതിക്കുന്നു
അറിയാതെന്നുള്ളം തുടിക്കുന്നു
ഞാന്‍ അഴലിന്റെ കൈയില്‍ പതിക്കുന്നു
നിന്നെ ഒരു നോക്കു കാണാന്‍ കൊതിക്കുന്നു
നിന്റെ ഒരു വാക്കു കേൾക്കാൻ കൊതിക്കുന്നു
അഴികൾക്കുള്ളില്‍ ചിറകടിക്കും
ഇണക്കിളിയുടെ വേദന അറിയൂ നീ
ഉടലില്‍ പാതിയായ് ഉയിരില്‍ പാതിയായ്
ഉള്ളിലിരുന്നെൻ ദേവാ
നിന്നെ ഒരു നോക്കു കാണാന്‍ കൊതിക്കുന്നു
നിന്റെ ഒരു വാക്കു കേൾക്കാൻ കൊതിക്കുന്നു
വരുമെന്നോർത്തു കാത്തിരുന്നു
ഇരുൾപ്പാതയിലെന്നെ നീ തേടി വന്നു
കനവിന്‍ പൂവുകള്‍ കരിയും നേരമെന്‍
കരളിന്‍ തേങ്ങല്‍ നീ കേട്ടില്ലേ
ആ...
നിന്നെ ഒരു നോക്കു കാണാന്‍ കൊതിക്കുന്നു
നിന്റെ ഒരു വാക്കു കേൾക്കാൻ കൊതിക്കുന്നു
അറിയാതെന്നുള്ളം തുടിക്കുന്നു
ഞാന്‍ അഴലിന്റെ കൈയില്‍ പതിക്കുന്നു
നിന്നെ ഒരു നോക്കു കാണാന്‍ കൊതിക്കുന്നു
നിന്റെ ഒരു വാക്കു കേൾക്കാൻ കൊതിക്കുന്നു

Song video

Watch on YouTube

Song details

Music: കെ വി മഹാദേവൻ

Film/album: മംഗല്യച്ചാർത്ത് ( തെന്നലേ നിന്നെയും തേടി)