Malayalam lyrics
ഒരു കുഞ്ഞുമലരായ് വിരിയുന്ന പൂമൊട്ടിൽ നിറയുന്ന തേൻതുള്ളി പോലെ ഒരു പുത്തൻ ഉഷസ്സിന്റെ മാറിൽ പടരുന്ന കസവൊളിക്കതിരുപോലെ കൗമാര മനസ്സിലെ കടിഞ്ഞൂൽ പ്രണയത്തിൻ കാഞ്ചന ചെറുകിളിയേ (ഒരു കുഞ്ഞു...) പകൽപ്പക്ഷി പാടിയ വാനവീഥിയിലൊരു മൗനരാഗപ്പൈങ്കിളിയായ് അലയുന്നുവോ സാന്ദ്രമാം പ്രണയത്തിൻ ആർദ്രതലങ്ങളിൽ നിന്റെ പ്രിയനെ നീ തിരയുന്നുവോ (ഒരു കുഞ്ഞു...) കവിളത്തു മൃദുസ്പർശമേൽപ്പിച്ചു പോയൊരു കുളിരുള്ളൊരിളം കാറ്റു പോലെ കണ്ടുകണ്ടു നീയിരിക്കെ മാഞ്ഞുമാഞ്ഞു പോയൊരു ഇന്ദ്രധനുസ്സെന്ന പോലെ നിന്റെ ദേവനന്ദനം അകലുന്നുവോ ദൂരെ ഇനിയുമാ സ്വപ്നരഥം തിരയുന്നുവോ ഇനിയുമാ സ്വപ്നരഥം തിരയുന്നുവോ (ഒരു കുഞ്ഞു...)
Song video
Song details
Music: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
Film/album: പോസ്റ്റ് ബോക്സ് നമ്പർ 27
- Singer: കെ എസ് ചിത്ര
- Film / album: പോസ്റ്റ് ബോക്സ് നമ്പർ 27
- Composer: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
- Lyricist: ജോർജ് തോമസ്