Malayalam lyrics
ഒന്നാം കുന്നിൽ ഓരടിക്കുന്നിൽ പൊൻവെയിൽ മുത്തു വിരിക്കുമ്പം എൻ മനസ്സിൻ ചന്ദനക്കാട്ടിൽ പൂന്തേരിൽ വന്നൊരു തേവനേ (ഒന്നാം) നിൻ കരം കൊണ്ടെന്റെ കൂന്തലിൽ നീ കാട്ടുമല്ലിപ്പൂ ചൂടിത്താ ചേലുള്ളൊരു മാരാ ചാരത്തൊന്നു വാവാ മാനുറങ്ങും മേട്ടിൽ ചേർന്നിരിക്കാൻ വാവാ എൻ കരളിൻ ആശപോൽ കന്നിച്ചെമ്പകം പൂക്കുമ്പം (ഒന്നാം) നിൻ വിരൽ കൊണ്ടെന്റെ നെറ്റിയിൽ നീ പുത്തൻ പൊട്ടൊന്നു ചാർത്തിത്താ കല്ലുമാല മാറിലിടാൻ വാവാ കന്നിമുളം കൂട്ടിൻ തേനെടുക്കാൻ വാവാ മാമലയിൽ മയിലുപോൽ കനവ് പീലി നീർക്കുമ്പം (ഒന്നാം)
Song details
Music: രാജാമണി
Film/album: ആരണ്യവാസം
- Singer: സുനന്ദ
- Film / album: ആരണ്യവാസം
- Composer: രാജാമണി
- Lyricist: പൂവച്ചൽ ഖാദർ