Malayalam lyrics
ഉം.ഉം..ഉം..ഉം..ഒളിച്ചിരിക്കാൻ ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ ഉം..ഉം..ഉം..ഉം.. കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ ഇനിയും കിളിമകള്‍ വന്നില്ലേ കൂഹൂ..... കൂഹൂ..... കൂഹൂ കൂഹൂ ഞാനും പാടാം കുയിലേ കൂടെ വരാം (2) കുറുമ്പു കാട്ടി കുറുമ്പു കാട്ടി പറന്നുവോ നീ നിന്നോടു കൂട്ടില്ലാ ഓലേഞ്ഞാലീ പോരൂ..... ഓലേഞ്ഞാലീ പോരൂ നിനക്കൊരൂഞ്ഞാലിട്ടു തരാം ഓലോലം ഞാലിപ്പൂവന്‍ തേന്‍ കുടിച്ചു വരാം (ഒളിച്ചിരിക്കാൻ...) എന്റെ മലര്‍ത്തോഴികളേ എന്റെ മലര്‍ത്തോഴികളേ മുല്ലേ മൂക്കുറ്റീ എന്തേ ഞാന്‍ കഥ പറയുമ്പോള്‍ മൂളി കേൾക്കാത്തൂ തൊട്ടാവാടീ നിന്നെ..... തൊട്ടാവടീ നിന്നെ എനിക്കെന്തിഷ്ടമാണെന്നോ താലോലം നിന്‍ കവിളില്‍ ഞാനൊന്നു തൊട്ടോട്ടേ.....(ഒളിച്ചിരിക്കാൻ...)
Song video
Song details
Music: രഘുനാഥ് സേത്ത്
Film/album: ആരണ്യകം
- Singer: കെ എസ് ചിത്ര
- Film / album: ആരണ്യകം
- Composer: രഘുനാഥ് സേത്ത്
- Lyricist: ഒ എൻ വി കുറുപ്പ്