Malayalam lyrics
ദേവബിംബം മറയുന്നെങ്ങോ ശ്രീകോവിൽ ശൂന്യമായ്... ഓ മുകിലേ കാർമുകിലേ നീയെൻ ഈറൻ മൗനമോ നീ വാനിൻ കണ്ണീർധാരയോ മുകിലേ കാർമുകിലേ നീയെൻ ഈറൻ മൗനമോ പൂജ മിഴിനീർപ്പൂജ പാടിത്തീർന്നു ശാരിക ഓ പൂജ മിഴിനീർപ്പൂജ വാടിപ്പോയി മാലിക ദേവബിംബം മറയുന്നെങ്ങോ ശ്രീകോവിൽ ശൂന്യമായ് ഈ രാവും ഈ നോവും കണ്ണീരെഴുതും കാവ്യമോ നീ വാനിൻ കണ്ണീർധാരയോ ഓ മുകിലേ കാർമുകിലേ നീയെൻ ഈറൻ മൗനമോ നാഥാ വരുമോ നാഥാ കേഴും രാധയാണു ഞാൻ ഗാഥ പകരൂ ഗാഥ നിന്റെ രാധയാണു ഞാൻ പൂവിടില്ലേ യമുനാ തീരം നിൻ മായാവേണുവിൽ ഈ രാഗം ഈ താളം പാഴ്ശ്രുതിയായ് മാറുമോ നീ വാനിൻ കണ്ണീർധാരയോ
Song video
Song details
Music: ജെറി അമൽദേവ്
Film/album: മഞ്ഞമന്ദാരങ്ങൾ
- Singer: കെ എസ് ചിത്ര
- Film / album: മഞ്ഞമന്ദാരങ്ങൾ
- Composer: ജെറി അമൽദേവ്
- Lyricist: എം ഡി രാജേന്ദ്രൻ