Malayalam lyrics

ഓ മൃദുലേ...
ഹൃദയമുരളിയിലൊഴുകി വാ...
യാമിനിതൻ മടിയിൽ മയങ്ങും ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേർന്നിടാം
(യാമിനിതൻ...)
എവിടെയാണെങ്കിലും പൊന്നേ
നിൻ സ്വരം മധുഗാനമായ് എന്നിൽ നിറയും
(ഓ മൃദുലേ...)
കദനമാണിരുളിലും പൊന്നേ
നിൻ മുഖം നിറദീപമായ് എന്നിൽ തെളിയും
ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ
യാമിനിതൻ മടിയിൽ മയങ്ങും ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേർന്നിടാം - 3

Song video

Watch on YouTube

Song details

വർഷം: 1982

സംഗീതം: എം ജി രാധാകൃഷ്ണൻ

ഗാനരചന: സത്യൻ അന്തിക്കാട്

ഗായകർ: കെ ജെ യേശുദാസ്

അഭിനേതാക്കൾ: ദിലീപ് (പഴയതു്), പൂർണ്ണിമ ജയറാം, മധു

വിശദവിവരങ്ങൾ: Latha Nair (Malayalam Lyrics)

വിഡിയോ: കല്യാണി

കരോക്കെ: realityaudiostudio

Album: ഞാൻ ഏകനാണ്