Malayalam lyrics
നുകരാത്ത പൂവോ മാമ്പൂവോ? ലലല്ലാലലാ........... നുള്ളാത്ത തളിരോ തേന്‍ കുളിരോ ലലല്ലാലലാ........... പുണരാത്ത മേനിയോ പൂമേനിയോ അണിയാത്ത മുത്തോ പൊന്മുത്തോ ഈ പൂ ഞാന്‍ നുകരും മ്.... ഈതളിര്‍ ഞാന്‍ നുള്ളും മ്... ലലലല.... സ്നേഹത്തിന്‍ പാലാഴി കടഞ്ഞെടുത്ത സൌന്ദര്യലക്ഷ്മിയോ ചന്ദനക്കൊടിയോ? മുകുന്ദന്റെ മുരളീ ഗാനരസത്തിലെ ഗോകുലകന്യയോ മന്മഥ ലേഖയോ ഈ മേനിഞാന്‍ പുണരും മ്.. ഈ മുത്തു ഞാനണിയും മ്... ലലല്ലലല്ലല..... ശങ്കരമൌലിയില്‍ ചൂടിയ ഗംഗയോ മംഗളവതിയോ മൃദുമൊഴിയോ ലഹരീ ലാവണ്യലഹരി പകരും സോമവല്ലിയോ സ്വപ്നവതിയോ ഈ മേനി ഞാന്‍ പുണരും ഈ മുത്തു ഞാനണിയും
Song video
Song details
വർഷം: 1980
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: ഏ പി ഗോപാലൻ
ഗായകർ: കെ ജെ യേശുദാസ്, വാണി ജയറാം
അഭിനേതാക്കൾ: ശ്രീവിദ്യ, രവിമേനോൻ
വരികൾ: ജിജാ സുബ്രമണ്യൻ, ശ്രീദേവി
Album: രാഗം താനം പല്ലവി
- Singer: കെ ജെ യേശുദാസ്
- Singer: വാണി ജയറാം
- Film / album: രാഗം താനം പല്ലവി
- Composer: എം കെ അർജ്ജുനൻ
- Lyricist: ഏ പി ഗോപാലൻ