Malayalam lyrics
നമ്മുടെ നാടിനെ രക്ഷിക്കാന്‍ നമ്മുടെ കൈകള്‍ മാത്രം ഈ നമ്മുടെ കൈകള്‍ മാത്രം കൈകോര്‍ത്തു കൈകോര്‍ത്തു മുന്നോട്ട് മുന്നോട്ടു മുന്നോട്ടു മുന്നോട്ട് നമ്മള് കുടിക്കും വെള്ളത്തില്‍ നമ്മള് ശ്വസിക്കും വായുവില്‍ വിഷം കലര്ത്തുവതാരാണ് ആ വിഷജീവികളെ തുരത്തുവാന്‍ ഒന്നായുണരേണം നാമൊന്നായുണരേണം (നമ്മുടെ...) വിതച്ചുകൊയ്യാന്‍ കറ്റമെതിക്കാന്‍ വിയര്പ്പുചിന്തും കേവലര്‍ നാം നാട്ടിനുവേണ്ടും വിഭവമൊരുക്കാന്‍ നട്ടെല്ലൊടിയെ പണിവോര്‍ നാം ഒന്നായുണരേണം നാമൊന്നായുണരേണം (നമ്മുടെ...) നാലുപതിറ്റാണ്ടപ്പുറം നമ്മള് പോരാടി നേടിയ നാടിന് സ്വാതന്ത്ര്യത്തിന്ന- ര്ത്ഥമറിയാതെ ഇരുട്ടിലലയുകയോ നമ്മള് ഇരുട്ടിലലയുകയോ അഴിമതികെട്ടിയുയര്ത്തിയ ഗോപുര- മടിച്ചുടയ്ക്കുക നാം പഴകിയ ചട്ടം മാറ്റി പഴകിയ ചാലുകള്‍ മാറ്റി ഉടച്ചുവാര്‍ക്കുക ഭാരതമണ്ണില്‍ പുതിയൊരു ജീവിതശില്പം (നമ്മുടെ...)
Song video
Song details
Music: വിദ്യാധരൻ
Film/album: നമ്മുടെ നാട്
- Singer: എം ജി ശ്രീകുമാർകോറസ്
- Film / album: നമ്മുടെ നാട്
- Composer: വിദ്യാധരൻ
- Lyricist: ഒ എൻ വി കുറുപ്പ്