Malayalam lyrics

ഞാൻ പെൺകൊടിമാരുടെ പ്രിയമദനൻ
ഞാൻ പ്രേമത്തിൻ മുടിചൂടാമന്നൻ
ഒരു കാതൽ മന്നൻ
എനിക്ക് വേണ്ടതു ലഹരി
ശൃംഗാര ലഹരി
(ഞാൻ പെൺകൊടിമാരുടെ....)
എൻ കടക്കണ്ണേറിൽ ഉന്മാദം
കൊള്ളാത്ത സുന്ദരിമാരുണ്ടോ
എൻ കരസ്പർശത്തിൽ
കോരിത്തരിക്കാത്ത കാമിനിമാരുണ്ടോ (2)
എൻ സ്വരമാധുരിയിൽ വീണു മയങ്ങാത്ത
തരുണിമണികളുണ്ടോ ?
ഇവിടെ ഉർവശി രംഭമാരുണ്ടോ ?
(ഞാൻ പെൺകൊടിമാരുടെ....)
നിൻ മൃദുഹാസത്തിൽ
കാവ്യം രചിക്കാത്ത കാമുകന്മാരുണ്ടോ
നിൻ പദചലനത്തിൽ മോഹം
മുളയ്ക്കാത്ത മന്മഥന്മാരുണ്ടോ
ഈ രതി ദേവതയിൽ കാമമുണരാത്ത
മാമുനിമാരുണ്ടോ ?
ഇവിടെ ഇന്ദ്രനും ഈശനുമുണ്ടോ ?
(ഞാൻ പെൺകൊടിമാരുടെ....)

Song video

Watch on YouTube

Song details

വർഷം: 1981

സംഗീതം: കെ ജെ യേശുദാസ്

ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ

ഗായകർ: കെ ജെ യേശുദാസ്

അഭിനേതാക്കൾ: രാജ്കുമാർ, റീന എം ജോൺ, പ്രിയ (കർപ്പഗവല്ലി), ജയമാലിനി, രാഗിണി, കുതിരവട്ടം പപ്പു

വരികൾ: ജയലക്ഷ്മി രവി, ജിജാ സുബ്രമണ്യൻ

Album: പൂച്ച സന്യാസി