Malayalam lyrics

നിങ്ങളങ്ങനെ നിന്നോ
ഞങ്ങളിങ്ങനെ പോവാം
ആടിയാടിയോരം നോക്കി
ഞങ്ങളിങ്ങനെ ഇഴഞ്ഞു തുഴഞ്ഞു പോവാം
പത നുരയണ ലഹരി നുണഞ്ഞ്
പദചലന ചുവടു മറന്ന്
സ്വപ്നങ്ങളെ നേരിൽ തൊടാൻ
ഞങ്ങളിതാ പാടിയാടി വന്നേ (പത…)
ഞങ്ങൾക്കൊപ്പം ചേർന്നാൽ
കാണാക്കാഴ്ചകൾ കാണാം (2)
ദുഃഖങ്ങൾക്കെല്ലാമിന്നവധി കൊടുക്കാം
പുതിയൊരു ലോകം തീർക്കാം
ജാതിമത കെട്ടു തീർത്ത വേർതിരിവുകളില്ല
ചെറിയോനില്ല വലിയോനില്ല
പോരുന്നോ പോരുന്നോ ഞങ്ങടെ കൂടെ
ഞങ്ങടെ കൂടെ
(നിങ്ങളങ്ങനെ ...)
ആ നാനാ നാനാ... നാനാനാനാ..
നന നാനാനാനാ നാനാനാനാ
പൊളിയല്ലിതു കേട്ടോ ഈ
ഭൂലോകം തിരിയണ കാര്യം (2)
പലരും പണ്ടു പറഞ്ഞതു പോലെ
ശരിയാണ് ശരിയാണ് കേട്ടോ
നേരാണേ നേരാണേ
പൊങ്ങു പോലെ നമ്മൾ
പൊങ്ങിപ്പാറി സ്വർല്ലോകത്തിൽ
തെന്നിത്തെന്നി തെന്നി നീങ്ങുവതും നേരാണേ
നേരാണേ
(നിങ്ങളങ്ങനെ ...)

Song video

Watch on YouTube

Song details

വർഷം: 2014

സംഗീതം: വിജയൻ കോവൂർ

ഗാനരചന: പി എം സുകുമാരൻ

വിശദവിവരങ്ങൾ: അജയ് മേനോൻ

വിഡിയോ: അജയ് മേനോൻ

Album: ഹെലോ ഇന്ന് ഒന്നാം തീയതിയാ