Malayalam lyrics

നിൻ നീലമിഴികളിലെ നക്ഷത്രമറിയുകയായ്
കാവ്യമായ് എഴുതുക നീ തിരഞ്ഞ പ്രണയകഥ
സ്നേഹമായ് ഒഴുകവേ നീ തൂമഞ്ഞിലണയവേ ഞാൻ
അന്നെൻ്റെ കുളിരലയിൽ അലിഞ്ഞ പവിഴമഴ
മനസ്സറിയാതെ ഇതളുകളിൽ നുര സുഖമുണരവേ
കുളിർമഴയായി നനവുതരും ചൊടികളിൽ നുകരവേ
സാ ....സാ... സനിപസനിപ .....
ആശാനിഴൽ കടലായ് അലകൾ തൊടുന്നതറിയാം
തീരം തലോടുകയായ് എൻ ജീവശ്വാസ നദിയായ്
മാറിൽ കവിൾ പുണരെ വസുദേവനായണയവേ
താലിച്ചരടിതെന്നെ രാധയായ് എൻ പ്രിയേ
എൻ അരികെ മെല്ലെയൊന്നു വന്നിടൂ ഓ..
വിരിയായ് കോർത്തു നീ പുണർന്നിടൂ
സാ ....സാ... സനിപസനിപ .....
നിൻ നീലമിഴികളിലെ നക്ഷത്രമറിയുകയായ്
കാവ്യമായ് എഴുതുക നീ തിരഞ്ഞ പ്രണയകഥ
സ്നേഹമായ് ഒഴുകവേ നീ തൂമഞ്ഞിലണയവേ ഞാൻ
അന്നെൻ്റെ കുളിരലയിൽ അലിഞ്ഞ പവിഴമഴ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ആൽബിൻ സിട്രിസ്‌

ഗാനരചന: സെൽമി ജോഗി

ഗായകർ: പ്രിൻസ്, സെലിൻ ഷോജി, സെലിൻ ഷോജി

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: രാശി