Malayalam lyrics

നിൻ മിഴി ആഴം തേടുമീ നേരം
ആഴിയിലാഴും എന്നുയിരേ
പൊൻവെയിൽ നാളം പോലെ നീ എന്നും
പോരു നീ കൂടെ ഈ വഴിയേ
ഇന്നഴകായ് എന്നരികെ മാരിവില്ലോ മലരണിയേ
നിൻ മിഴിയിൽ മിന്നീടുമീ മൗനമിതാ സ്വരമഴയായ്
വാനോ സ്വയം വരം തരും
ഏതോ ലയം മനം തൊടും
നിൻ മിഴി ആഴം തേടുമീ നേരം
ആഴിയിലാഴും എന്നുയിരേ
പൊൻവെയിൽ നാളം പോലെ നീ എന്നും
പോരു നീ കൂടെ ഈ വഴിയേ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഗോഡ്വിൻ തോമസ്

ഗാനരചന: അരുൺ കെ നാരായണൻ

ഗായകർ: അർജ്ജുൻ ഗോപാൽ

വർഗ്ഗീകരണം: നിർമ്മാണത്തിൽ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ഭാസ്കര ഭരണം