Malayalam lyrics
ആ..ആ.ആ.ആ നിലാവെന്ന പോലെ നീ വന്നു നില്പൂ കിനാവെന്ന പോലെ നീ വന്നു നില്പൂ നിൻ കണ്ണിൽ താനേ തെളിയുന്ന മയ്യും നിന്നുള്ളിലെന്നും ആരംഭമുത്ത് (നിലാവെന്ന പോലെ...) ഫിർദൗസിൽ നിന്നും പൂവുകൾ വേണം പൂമണിത്തൊട്ടിലിൽ തൂകാൻ പിന്നെ ഹൂറികൾ പാടുന്ന ഇശലുകൽ വേണം മുത്തിനു പാടിയുറക്കാൻ പൊന്നേ (നിലാവെന്ന പോലെ...) അറേബ്യയിൽ നിന്നും അത്തറു വേണം ആ മണിമേനിയിൽ പൂശാനെന്നും ഏഴാം ബഹറിലെ നീലിമ വേണം ആ മിഴി എഴുതി വിടർത്താൻ പിന്നെ (നിലാവെന്ന പോലെ...)
Song video
Song details
വർഷം: 1982
സംഗീതം: എ ടി ഉമ്മർ
ഗാനരചന: പൂവച്ചൽ ഖാദർ
ഗായകർ: എസ് ജാനകി
അഭിനേതാക്കൾ: പ്രേം നസീർ, ശ്രീവിദ്യ
വരികൾ: ജിജാ സുബ്രമണ്യൻ, ശ്രീദേവി
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: ശ്രീ അയ്യപ്പനും വാവരും
- Singer: എസ് ജാനകി
- Film / album: ശ്രീ അയ്യപ്പനും വാവരും
- Composer: എ ടി ഉമ്മർ
- Lyricist: പൂവച്ചൽ ഖാദർ