Malayalam lyrics
നാരികൾ കലിയുഗ നാരികൾ ഭൂവിലെ വിപത്തിൻ വേരുകൾ അടുത്താൽ നൂലാമാലകൾ അകന്നാൽ വയ്യാവേലികൾ (നാരികൾ..) ആ...ആ..ആ.. തുടി കൊട്ടും പ്രായത്തിൽ ഒരു പാവം അവരുടെ മദനപ്പൂവമ്പേറ്റു വലഞ്ഞു പോയി ആകാശ ഗോപുരം തീർക്കുമ്പോൾ ദുർവിധി ആ പ്രേമഗായകരെ പിടിച്ചകറ്റി അവൻ അറിയാതെ വേളിക്കു തലതാഴ്ത്തി (നാരികൾ..) ഇതാണു വിധിയുടെ വിളയാട്ടം അറിവുള്ളോർ അറിയുന്നു സ്വർഗ്ഗത്തെ കട്ടുറുമ്പുകൾ കാമുകിമാർ രാപ്പകൽ ചിത്രവധം തുടരുന്നു ആ പാവത്തിൻ പരിതാപം ആരറിയുന്നു മാ മാ മാ മാലിനി ഇതു ധർമ്മമാണോ സാ സ സ സൗമിനി ന്യായമാണോ നീ നീ നീ നീനാ ഇതു നീതിയാണോ പാ പ പ പ പത്മിനി ഇത് നീതിയോണോ
Song video
Song details
വർഷം: 1981
സംഗീതം: കെ ജെ യേശുദാസ്
ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: രാജ്കുമാർ, പ്രിയ (കർപ്പഗവല്ലി), ജയമാലിനി, കുതിരവട്ടം പപ്പു, സുകുമാരി, റീന എം ജോൺ, രാഗിണി, ഒടുവിൽ ഉണ്ണികൃഷ്ണൻ, ബഹദൂർ
വരികൾ: ജയലക്ഷ്മി രവി, ജിജാ സുബ്രമണ്യൻ
Album: പൂച്ച സന്യാസി
- Singer: കെ ജെ യേശുദാസ്
- Film / album: പൂച്ച സന്യാസി
- Composer: കെ ജെ യേശുദാസ്
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ