Malayalam lyrics

മുത്തുകള്‍ കോര്‍ത്തു മുടിപ്പൂചൂടിയ
മുഗ്‌ദ്ധസൌന്ദര്യമേ നിന്റെ
പൂമുടിച്ചുരുളില്‍ ചുംബിയ്ക്കാ‌നണയും
കാമുകന്‍ ഞാന്‍ നിന്റെ കാമുകന്‍ ഞാന്‍
പാണിതലങ്ങളാം പത്മദലങ്ങളെ
ഞാനൊന്നു തഴുകിക്കോട്ടെ
തഴുകിത്തഴുകിയാ തങ്കത്തകിടില്‍ ഞാന്‍
എഴുതും പുതിയൊരു മന്ത്രം എന്റെ
ഹൃദയശ്രീചക്രമന്ത്രം!
ശാപശിലയായ് പാവമഹല്യയോ?
പാടിഞാനുണര്‍ത്തും നിന്നെ
തഴുകിത്തഴുകിയാ താരുണ്യത്തേൻ കുടത്തി-
നരുളും പുതിയൊരു ജന്മം നാം
ഇണപിരിയാത്തൊരു ജന്മം

Song video

Watch on YouTube

Song information

വർഷം: 1977

സംഗീതം: എം കെ അർജ്ജുനൻ

ഗാനരചന: ഓ എൻ വി കുറുപ്പ്

ഗായകർ: കെ ജെ യേശുദാസ്

വിശദവിവരങ്ങൾ: അഡ്മിൻ

Album: വേഴാമ്പൽ(അഹല്യാമോക്ഷം)

Explore this song