Malayalam lyrics
മൗനസരോവരമാകെയുണർന്നു സ്നേഹമനോരഥവേഗമുയർന്നു കനകാംഗുലിയാൽ തംബുരു മീട്ടും സുരസുന്ദരിയാം യാമിനിപോലും പാടുകയായ് മധുഗാനം.. കാതരമാം മൃദുപല്ലവിയെങ്ങോ സാന്ത്വനഭാവം ചൊരിയുമ്പോൾ ദ്വാപര മധുര സ്മൃതികളിലാരോ മുരളികയൂതുമ്പോൾ അകതാരിൽ അമൃതലയമലിയുമ്പോൾ ആത്മാലാപം നുകരാൻ അണയുമോ സുകൃതയാം ജനനീ.. മാനസമാം മണിവീണയിലാരോ താരകമന്ത്രം തിരയുകയായ് മംഗളഹൃദയധ്വനിയായ് ദൂരെ ശാരിക പാടുകയായ് പൂമൊഴിയിൽ പ്രണവമധു തൂവുകയായ് മണ്ണിൻ മാറിൽ കേൾപ്പൂ സഫലമാം കവിതതൻ താളം.. .
Song video
Song details
Music: ജോൺസൺ
Raaga: കാപി
Film/album: സവിധം
- Singer: കെ എസ് ചിത്ര
- Film / album: സവിധം
- Composer: ജോൺസൺ
- Lyricist: കൈതപ്രം