Malayalam lyrics
മോതിരക്കൈവിരല് നഖം കടിച്ചും മുഖം കുനിച്ചും വിരല്‍ പിണച്ചും നീ......... നില്ക്കുമ്പോള് നിന്റെ നാണം കാണാന്‍ എന്തു ചന്തം നിന്നെ കാണാന്‍ എന്തു ചന്തം മോതിരക്കൈവിരല് നഖം കടിച്ചും മുഖം കുനിച്ചും വിരല്‍ പിണച്ചും നീ............നില്ക്കുമ്പോള് നിന്റെ നാണം കാണാന്‍ എന്തു ചന്തം നിന്നെ കാണാന്‍ എന്തു ചന്തം ആലസ്യത്തില്‍ ചരിഞ്ഞും പിന്നെ ആമോദത്തില്‍ തിരിഞ്ഞും ആ.......... ആലസ്യത്തില്‍ ചരിഞ്ഞും പിന്നെ ആമോദത്തില്‍ തിരിഞ്ഞും പുളഞ്ഞും മറിഞ്ഞും കമഴ്ന്നും മലര്‍ന്നും കിടക്കയില്‍ അരികില്‍ കിടക്കുമ്പോള്‍ നീ ചലിക്കുമൊരജന്താ ശില്‍പ്പമോ വെണ്ണയോ വെണ്ണിലാവോ നിന്നെ പുണരാന്‍ ആവേശം വെണ്ണയോ വെണ്ണിലാവോ നിന്നെ പുണരാന്‍ ആവേശം മോതിരക്കൈവിരല് നഖം കടിച്ചും മുഖം കുനിച്ചും വിരല്‍ പിണച്ചും നീ............നില്ക്കുമ്പോള് നിന്റെ നാണം കാണാന്‍ എന്തു ചന്തം നിന്നെ കാണാന്‍ എന്തു ചന്തം ആഹ്ലാദത്തില്‍ ചിരിച്ചും പിന്നെ ആവേശത്തില്‍ മദിച്ചും ആ.......... ആഹ്ലാദത്തില്‍ ചിരിച്ചും പിന്നെ ആവേശത്തില്‍ മദിച്ചും വിടര്‍ന്നും പടര്‍ന്നും പുണര്‍ന്നും തളര്‍ന്നും എന്‍ വിരിമാറില്‍ കിടക്കുമ്പോള്‍ നീ തുളുമ്പുന്ന മദിരാ ചഷകമോ രംഭയോ രഞ്ജിനിയോ നിന്നിലലിയാന്‍ ആവേശം രംഭയോ രഞ്ജിനിയോ നിന്നിലലിയാന്‍ ആവേശം മോതിരക്കൈവിരല് നഖം കടിച്ചും മുഖം കുനിച്ചും വിരല്‍ പിണച്ചും നീ............നില്ക്കുമ്പോള് നിന്റെ നാണം കാണാന്‍ എന്തു ചന്തം നിന്നെ കാണാന്‍ എന്തു ചന്തം
Song details
Music: വൈപ്പിൻ സുരേന്ദ്രൻ
Film/album: സ്വീറ്റ് മെലഡീസ് വാല്യം V
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: സ്വീറ്റ് മെലഡീസ് വാല്യം V
- Composer: വൈപ്പിൻ സുരേന്ദ്രൻ
- Lyricist: ഭരണിക്കാവ് ശിവകുമാർ