Malayalam lyrics
മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ... പൊന്നും തേനും വയമ്പുമുണ്ടോ വാനമ്പാടി തന് തൂവലുണ്ടോ ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ... [മന്ദാര...] തഴുകുന്ന കാറ്റില്‍ താരാട്ട് പാട്ടിന് വാത്സല്യം... വാത്സല്യം... രാപ്പാടിയേകും നാവേറ്റു പാട്ടിന് നൈര്‍മല്യം... നൈര്‍മല്യം... തളിരിട്ട താഴ്വരകൾ താലമേന്തവേ തണുവണി കൈകളുള്ളം ആര്ദ്രമാക്കവേ മുകുളങ്ങള്‍ ഇതളണിയെ കിരണമാം കതിരണിയെ ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ... [മന്ദാര...] എരിയുന്ന പകലിന് ഏകാന്തയാനം കഴിയുമ്പോള്‍ കഴിയുമ്പോള്‍ അതില്‍ നിന്നും ഇരുളിന് ചിറകോടെ രജനി അണയുമ്പോള്‍ അണയുമ്പോള്‍ പടരുന്ന നീലിമയാല്‍ പാത മൂടവേ വളരുന്ന മൂകതയില്‍ ആരുറങ്ങവേ നിമിഷമാം ഇല കൊഴിയേ ജനിയുടെ രഥമണയേ ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു ( മന്ദാരച്ചെപ്പുണ്ടോ )
Song video
Song details
Music: ജോൺസൺ
Raaga: ശുദ്ധധന്യാസി
Film/album: ദശരഥം
- Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
- Film / album: ദശരഥം
- Composer: ജോൺസൺ
- Lyricist: പൂവച്ചൽ ഖാദർ