Malayalam lyrics
പണ്ടേറെ പണ്ടേ കണ്ടേ നിന്നെ കണ്ടേ ഞാനും ചെണ്ടേ ഓമൽ ചെണ്ടേ അകമേ എന്തേ കണ്ടിട്ടെന്തേ തോന്നി എന്തിനോ എൻ്റെ ഉള്ളം പിടയേ എന്തിനോ കണ്ണും കണ്ണും തിരയെ ഇടനെഞ്ചം തമ്മിൽ ഇമ്പച്ചേലോടെ കൊഞ്ചിപ്പാടിയെന്തേ മുഴുതിങ്കൾ വന്ന് മുന്നിൽ നൽക്കുന്ന പോലെ അഴകേ മണിവർണത്തുമ്പി തുള്ളും പോലെൻ്റെ ഉള്ളിൽ വന്നതാരെ മഴവില്ലിൻ കൊമ്പ് മണ്ണിൽ പൂക്കുന്ന ചേലേ നിറവേ താനേ മൂകമലയുകയാണു നിന്നിൽ ഞാൻ കാണാ കുഞ്ഞുതെന്നൽ പോലെ ഇരു മിഴിയോ നറു നീർ പൊയ്കയായ് മനമതിലോ ചെറുമീൻ പോലെയായ് നീ പെയ്തിടും ഓർമകളാൽ സായാഹ്നമോ സാന്ദ്രമായ് ഏകാന്തമീ യാത്രകളിൽ നിൻ മൗനമോ ശ്രുതി മീട്ടും പണ്ടേറെ പണ്ടേ കണ്ടേ നിന്നെ കണ്ടേ ഞാനും എന്തിനോ എൻ്റെ ഉള്ളം പിടയേ എന്തിനോ കണ്ണും കണ്ണും തിരയെ ഇടനെഞ്ചം തമ്മിൽ ഇമ്പച്ചേലോടെ കൊഞ്ചിപ്പാടിയെന്തേ മുഴുതിങ്കൾ വന്ന് മുന്നിൽ നൽക്കുന്ന പോലെ അഴകേ മണിവർണത്തുമ്പി തുള്ളും പോലെൻ്റെ ഉള്ളിൽ വന്നതാരെ മഴവില്ലിൻ കൊമ്പ് മണ്ണിൽ പൂക്കുന്ന ചേലേ നിറവേ ഇടനെഞ്ചം തമ്മിൽ ഇമ്പച്ചേലോടെ കൊഞ്ചിപ്പാടിയെന്തേ മുഴുതിങ്കൾ വന്ന് മുന്നിൽ നൽക്കുന്ന പോലെ അഴകേ മണിവർണത്തുമ്പി തുള്ളും പോലെൻ്റെ ഉള്ളിൽ വന്നതാരെ മഴവില്ലിൻ കൊമ്പ് മണ്ണിൽ പൂക്കുന്ന ചേലേ നിറവേ
Song video
Song details
വർഷം: 2026
സംഗീതം: ഗോപി സുന്ദർ
ഗാനരചന: ബി കെ ഹരിനാരായണൻ
ഗായകർ: സൂരജ് സന്തോഷ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: ഉടുമ്പൻചോല വിഷൻ
- Singer: സൂരജ് സന്തോഷ്
- Film / album: ഉടുമ്പൻചോല വിഷൻ
- Composer: ഗോപി സുന്ദർ
- Lyricist: ബി കെ ഹരിനാരായണൻ