Malayalam lyrics

മരാളികേ മരാളികേ
മാനത്തെ മാലാഖ ഭൂമിയില്‍ വളര്‍ത്തും മരാളികേ
മധുരത്തില്‍ പൊതിഞ്ഞൊരു രഹസ്യം ഒരു രഹസ്യം
സ്വര്‍ണ്ണ നൂല്‍വല വീശിപ്പിടിയ്ക്കും നിന്നെ
സ്വപ്നമാം പൊയ്കയില്‍ ഞാന്‍ വളര്‍ത്തും
നീ കുളിയ്ക്കും കടവിന്നരികില്‍ അരികില്‍ നിന്നരികില്‍
നിന്‍ സ്വര്‍ഗ്ഗസൗന്ദര്യം ആസ്വദിക്കാനൊരു
ചെന്താമരയായ് ഞാന്‍ വിടരും
ആ ....
(മരാളികേ മരാളികേ)
മിന്നുനൂല്‍ കഴുത്തില്‍ ചാര്‍ത്തും സ്ത്രീധനം
എന്‍ മനോരാജ്യങ്ങളായിരിയ്ക്കും
നീയുറങ്ങും കടവിന്നരികില്‍ അരികില്‍ നിന്നരികില്‍
നിന്‍ ദിവ്യതാരുണ്യം വാരിപ്പുണര്‍ന്നൊരു
പൊന്നോളമായ് ഞാനൊഴുകി വരും
ആ .......
(മരാളികേ മരാളികേ)

Song video

Watch on YouTube

Song details

വർഷം: 1973

സംഗീതം: കെ ജെ യേശുദാസ്

ഗാനരചന: വയലാർ രാമവർമ്മ

ഗായകർ: കെ ജെ യേശുദാസ്

വർഗ്ഗീകരണം: റൊമാന്റിക് മെലഡി

അഭിനേതാക്കൾ: വിൻസന്റ്, ജയഭാരതി

വരികൾ: ജയശ്രീ, മാധവഭദ്രൻ

യൂട്യൂബ് ഓഡിയോ: കല്യാണി

Album: അഴകുള്ള സെലീന