Malayalam lyrics
മനുഷ്യപുത്രന്മാരേ നമ്മൾ ജനിച്ചതടിമകളാകാനോ... മനുഷ്യപുത്രന്മാരേ നമ്മൾ ജനിച്ചതടിമകളാകാനോ ഇരവും പകലും കണ്ണീർച്ചൊരിയും തെരുവുമൃഗങ്ങളാകാനോ... തെരുവുമൃഗങ്ങളാകാനോ.... പിറന്ന നാടെവിടെ നമ്മൾ വളർന്ന വീടെവിടെ അജ്ഞാതനാടകമറിയാതാടുന്ന കറുത്തവേഷങ്ങളേ... കറുത്തവേഷങ്ങളേ..... ദൈവം.... ശപിച്ച രൂപങ്ങളേ.... മനുഷ്യപുത്രന്മാരേ നമ്മൾ ജനിച്ചതടിമകളാകാനോ... ഇരവും പകലും കണ്ണീർച്ചൊരിയും തെരുവുമൃഗങ്ങളാകാനോ... തെരുവുമൃഗങ്ങളാകാനോ.... വെളിച്ചമിനിയെവിടെ നമ്മേ അയച്ചതാരിവിടെ അഴുക്കുചാലിലറിയാതൊഴുകുന്ന മനുഷ്യമനസ്സുകളേ... മനുഷ്യമനസ്സുകളേ... നിങ്ങൾ... ഉയർത്തെഴുന്നേൽക്കൂ... മനുഷ്യപുത്രന്മാരേ നമ്മൾ ജനിച്ചതടിമകളാകാനോ... ഇരവും പകലും കണ്ണീർച്ചൊരിയും തെരുവുമൃഗങ്ങളാകാനോ... തെരുവുമൃഗങ്ങളാകാനോ.... മനുഷ്യപുത്രന്മാരേ നമ്മൾ ജനിച്ചതടിമകളാകാനോ.....
Song video
Song details
വർഷം: 1976
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: പാപ്പനംകോട് ലക്ഷ്മണൻ
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: പ്രേം നസീർ, അടൂർ ഭാസി, വിധുബാല, മീന, ശ്രീലത നമ്പൂതിരി,
വരികൾ: ജയലക്ഷ്മി രവി
Album: പിക് പോക്കറ്റ്
- Singer: കെ ജെ യേശുദാസ്
- Film / album: പിക് പോക്കറ്റ്
- Composer: എം കെ അർജ്ജുനൻ
- Lyricist: പാപ്പനംകോട് ലക്ഷ്മണൻ