Malayalam lyrics
മനസ്സുപോലെ ജീവിതം മലരുപോലെ നറുമണം ഹൃദയദീപം പ്രഭചൊരിഞ്ഞാല്‍ കുടുംബവും ദേവാലയം ആ........ ഗഗഗ മമമ പപപ ധധധ നി പധനി സസസ നിനിനി പപഗ ത്യാഗനയനം തുറന്നിരുന്നാല്‍ ഭുവനമൊരു പുണ്യാശ്രമം സേവനത്തില്‍ മുഴുകിടുമ്പോള്‍ ജീവിതം സുഖശീതളം ആകേ ലഭിയ്ക്കും അരനാഴികയില്‍ തനിച്ചുനില്‍ക്കാന്‍ സമയമെവിടെ? മനസ്സുപോലെ ജീവിതം........ തകിട തധിമിതക തജ്ജണു തധിമിതക താതൈ താതൈ തധിമി തജ്ജണു തക സരിഗമപധനി... രിഗമപധനിസ... സനിധപധപമ... ധപമപഗരിസ... സ്നേഹലതയില്‍ പൂവിരിഞ്ഞാല്‍ ശാന്തിശലഭം പാടിടും ചിരിച്ചുകൊണ്ടേ കൊഴിയും പൂക്കള്‍ എനിക്കുനല്‍കീ ദര്‍ശനം ആകേലഭിയ്ക്കും അരനാഴികയില്‍ കരഞ്ഞുതീര്‍ക്കാന്‍ സമയമെവിടെ? ലലലലലാ.......... മനസ്സുപോലെ ജീവിതം മലരുപോലെ നറുമണം ഹൃദയദീപം പ്രഭചൊരിഞ്ഞാല്‍ കുടുംബവും ദേവാലയം
Song video
Song details
വർഷം: 1977
സംഗീതം: എം എസ് വിശ്വനാഥൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: പി സുശീല, കോറസ്
വരികൾ: ശ്രീദേവി
യൂട്യൂബ് ഓഡിയോ: കല്യാണി
Album: ഹൃദയമേ സാക്ഷി
- Singer: പി സുശീല
- Singer: കോറസ്
- Film / album: ഹൃദയമേ സാക്ഷി
- Composer: എം എസ് വിശ്വനാഥൻ
- Lyricist: ശ്രീകുമാരൻ തമ്പി