Malayalam lyrics
മനസ്സില്ലെങ്കിൽ മനോരാജ്യമുണ്ടോ മലരില്ലെങ്കിൽ മകരന്ദമുണ്ടോ(2) പ്രേമ കൗമുദീ മദമില്ലെങ്കിൽ പ്രണയിനി കുമുദിനി ഉണ്ടോ പ്രണയിനി കുമുദിനി ഉണ്ടോ മനസ്സില്ലെങ്കിൽ മനോരാജ്യമുണ്ടോ മലരില്ലെങ്കിൽ മകരന്ദമുണ്ടോ മാലതീ ലതികയെ മാറിൽ പടർത്തുന്നു മാവിന്റെ മൗനാനുരാഗം തേൻ മാവിന്റെ മൗനാനുരാഗം മേഘപുഷ്പങ്ങളാൽ പുഷ്പിണിയാക്കുന്നു മേദിനിയെ കടൽ നീലം മേദിനിയെ കടൽ നീലം സംഗമം ഈ സംഗമം സാശ്വത സംഗീതമല്ലേ ശാശ്വത സംഗീതമല്ലേ മനസ്സില്ലെങ്കിൽ മനോരാജ്യമുണ്ടോ മലരില്ലെങ്കിൽ മകരന്ദമുണ്ടോ ഓർമ്മ തൻ തളികയിൽ പൂ വാരി എറിയുന്നു ഓടുന്ന നിൻ പുഷ്പ പദങ്ങൾ തിരിഞ്ഞോടുന്ന നിൻ പുഷ്പ പദങ്ങൾ രൂപമാം എന്നിൽ നിന്നും അകലുവാൻ ആകുമോ ഓമന എൻ നിഴൽ അല്ലേ ഓമന എൻ നിഴൽ അല്ലേ സംഗമം ഈ സംഗമം ശാശ്വത സംഗീതമല്ലേ ശാശ്വത സംഗീതമല്ലേ മനസ്സില്ലെങ്കിൽ മനോരാജ്യമുണ്ടോ മലരില്ലെങ്കിൽ മകരന്ദമുണ്ടോ
Song details
വർഷം: 1977
സംഗീതം: എം എസ് വിശ്വനാഥൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്
വരികൾ: ജിജാ സുബ്രമണ്യൻ, സൂസി
Album: ഹൃദയമേ സാക്ഷി
- Singer: കെ ജെ യേശുദാസ്
- Film / album: ഹൃദയമേ സാക്ഷി
- Composer: എം എസ് വിശ്വനാഥൻ
- Lyricist: ശ്രീകുമാരൻ തമ്പി