Malayalam lyrics

മനം പോലെയാണോ മംഗല്യം
ആ മംഗല്യമാണോ സൌഭാഗ്യം
ഉടഞ്ഞ മനസ്സുകളില്‍ ഉറങ്ങാത്ത കണ്ണുകളില്‍
ഉത്തരമുണ്ടെങ്കില്‍ പറയൂ
നിങ്ങള്‍ക്കുത്തരമുണ്ടെങ്കില്‍ പറയൂ
നിങ്ങള്‍ പറയൂ
പൂത്താലി ചരടില്‍ കോര്‍ത്താല്‍ നില്‍ക്കുമോ
ചേര്‍ച്ചകള്‍ ഇല്ലാത്ത ഹൃദയങ്ങളെ
മംഗളം നേര്‍ന്നവരേ മാനം കാത്തവരേ
മനഃസ്സാക്ഷിയുണ്ടെങ്കില്‍ പറയൂ
നിങ്ങള്‍ക്ക് മനഃസ്സാക്ഷിയുണ്ടെങ്കില്‍ പറയൂ
മലര്‍മെത്ത നനഞ്ഞത്‌ പനിനീരിലോ
നവവധു തൂകിയ മിഴിനീരിലോ
ആദ്യത്തെ രാത്രിയല്ലേ അരികത്തു പ്രിയനെവിടെ
ആരുടെ തെറ്റെന്നു പറയൂ
ഇതാരുടെ തെറ്റെന്നു പറയൂ
(മനം പോലെ)

Song video

Watch on YouTube

Song details

വർഷം: 1977

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: പാപ്പനംകോട് ലക്ഷ്മണൻ

ഗായകർ: കെ ജെ യേശുദാസ്

അഭിനേതാക്കൾ: പ്രേം നസീർ, വിധുബാല, കെ പി ഉമ്മർ, കവിയൂർ പൊന്നമ്മ, ടി ആർ ഓമന

വിശദവിവരങ്ങൾ: അഷറഫ്‌

വിഡിയോ: ഗാനസ്നേഹി

Album: മുറ്റത്തെ മുല്ല