Malayalam lyrics
മാംഗല്യപ്പൂവിലിരിക്കും മാണിക്യത്തുമ്പി വിളിച്ചു പോരൂ നീ വസന്തകന്യേ തങ്കത്തേരില്‍ മുത്തോലത്തോരണമിട്ടു മുറ്റം നീളേ മുറ്റം നീളേ......[മാംഗല്യപ്പൂവിലിരിക്കും] തൂമഞ്ഞിന്‍ തുരുത്തിലാകെ ലാവണ്യപ്പൊന്മുത്ത് താളത്തില്‍ മിന്നുംനേരത്ത് (2) പൂഞ്ചോലക്കരയും കാവും ചേറാടിക്കതിരും കാണാം പൂവേപൊലി നിറപൊലി പാടി പോരൂ നീ...[മാംഗല്യപ്പൂവിലിരിക്കും] തീരങ്ങള്ക്കുമ്മ കൊടുക്കും നീലത്തിരമാലകളില്‍ നീരാടിപ്പോരും നേരത്ത് (2) മൂവന്തിക്കുളിരും കാറ്റും പൂവള്ളിക്കുടിലും തേടി പാടും കിളിയിണകളെ നോക്കി പോരൂ നീ [മാംഗല്യപ്പൂവിലിരിക്കും]
Song details
Music: ജോൺസൺ
Film/album: സസ്നേഹം
- Singer: കെ എസ് ചിത്ര
- Film / album: സസ്നേഹം
- Composer: ജോൺസൺ
- Lyricist: പി കെ ഗോപി