Malayalam lyrics

മായാതെ മായാതെ
തൂമഞ്ഞിൽ മായാതെ
തോരാതെ ആരാരോ
ഈണങ്ങൾ മൂളുമ്പോൾ
അകലങ്ങൾ എങ്ങു പോയെങ്ങോ
തെളിവാനം ചാരെയായ് എങ്ങും
പുതുവർണ്ണം തൂകി നീയെന്തേ
തിരയുന്നു നീർമണി പോലെ
നദിയേ അരികിൽ നീയൊഴുകുന്നോ
മഴയായ് തേനൊലിയുന്നോ
ചിറകേ പതിയേ നീ ഉയരുന്നോ
പകലായ് നാമുണരുന്നോ
പിറകിൽ..
മായാതെ മായാതെ
തൂമഞ്ഞിൽ മായാതെ
തോരാതെ ആരാരോ
ഈണങ്ങൾ മൂളുമ്പോൾ
മിണ്ടാതെ പോയ മേഘങ്ങൾ
ദൂരേയ്ക്കു പോയ ദീപങ്ങൾ
ഏതോ രാവിൻ മന്ത്രത്തേരിൽ
പോരുന്നോ പ്രിയ മേഘം നാം
കണിപ്പൂവിൻ കണ്ണിൽ ഈറൻചില്ലിൽ
നേരിൻ പൊൻതാരമായ്
നദിയേ അരികിൽ നീയൊഴുകുന്നോ
മഴയായ് തേനൊലിയുന്നോ
ചിറകേ പതിയേ നീ ഉയരുന്നോ
പകലായ് നാമുണരുന്നോ
പിറകിൽ..
മായാതെ മായാതെ
തൂമഞ്ഞിൽ മായാതെ
തോരാതെ ആരാരോ
ഈണങ്ങൾ മൂളുമ്പോൾ
അകലങ്ങൾ എങ്ങു പോയെങ്ങോ
തെളിവാനം ചാരെയായ് എങ്ങും
പുതുവർണ്ണം തൂകി നീയെന്തേ
തിരയുന്നു നീർമണി പോലെ
നദിയേ അരികിൽ നീയൊഴുകുന്നോ
മഴയായ് തേനൊലിയുന്നോ
ചിറകേ പതിയേ നീ ഉയരുന്നോ
പകലായ് നാമുണരുന്നോ
പിറകിൽ..

Song details

വർഷം: 2026

സംഗീതം: 4 മ്യൂസിക്സ്

ഗാനരചന: ജിസ് ജോയ്

ഗായകർ: ജെ ആർ ദീപക്, അഞ്ജു അബ്രഹാം, അരുണ മേരി ജോർജ്ജ്, എസ് ദേവ്ന

വിശദവിവരങ്ങൾ: ദിലീപ് ഡെവിൾ 13

വിഡിയോ: ദിലീപ് ഡെവിൾ 13

Album: അറ്റ് - വെൽകം ടു ദ ഡാർക്ക് സൈഡ്