Malayalam lyrics

മാലിനി നദിതന്‍ തീരവനത്തില്‍
മാലിനി നിന്നെ ഞാന്‍ കണ്ടു
മാനുകള്‍ മേയും മേഖലയില്‍ നീ
അഴകിന്‍ കണിയായ് നില്‍ക്കും വേളയില്‍
മാലിനി നദിതന്‍.......
കരകള്‍ അലതന്‍ തളയണിഞ്ഞു
കരളിന്‍ തടങ്ങള്‍ തളിരണിഞ്ഞു
വല്‍ക്കലം മുറുകും നിന്‍മാറില്‍
മൃദുവായ് പതിയാന്‍ ഞാന്‍ കൊതിച്ചു
മാലിനി നദിതന്‍..........
ഇളകും മിഴികള്‍ ശരം കൊഴിച്ചു
പിടയും കിളിയായ് മനം തുടിച്ചു
ശലഭം തിരയും നിന്‍ കണ്ണില്‍
അലിയാനരികില്‍ ഞാനണഞ്ഞു
മാലിനി നദിതന്‍

Song video

Watch on YouTube

Song details

വർഷം: 1989

സംഗീതം: രാജാമണി

ഗാനരചന: പൂവച്ചൽ ഖാദർ, വാസൻ

ഗായകർ: എം ജി ശ്രീകുമാർ

അഭിനേതാക്കൾ: ഷാനവാസ്, ശാരി

വരികൾ: ശ്രീദേവി

Album: ജീവിതം ഒരു രാഗം