Malayalam lyrics

ലോകം മുഴുവന്‍ സുഖം പകരാനായ്
സ്നേഹദീപമേ മിഴി തുറക്കൂ - ലോകം മുഴുവന്‍
കദനനിവാരണ കനിവിന്‍ ഉറവേ
കാട്ടിന്‍ നടുവില്‍ വഴി തെളിക്കൂ - ലോകം മുഴുവന്‍
പരീക്ഷണത്തിന്‍ വാള്‍മുനയേറ്റീ
പടനിലത്തില്‍ ഞങ്ങള്‍ വീഴുമ്പോള്‍
ഹൃദയക്ഷതിയാല്‍ രക്തം ചിന്തി
മിഴിനീര്‍പ്പുഴയില്‍ താഴുമ്പോള്‍
താങ്ങായ് തണലായ് ദിവ്യൌഷധിയായ്
താതാ നാഥാ കരം പിടിക്കൂ - ലോകം മുഴുവന്‍
പുല്ലില്‍ പൂവില്‍ പുഴുവില്‍ കിളിയില്‍
വന്യജീവിയില്‍ വനചരനില്‍
ജീവബിന്ദുവിന്നമൃതം തൂകിയ
ലോകപാലകാ ജഗദീശാ
ആനന്ദത്തിന്‍ അരുണകിരണമായ്
അന്ധകാരമിതില്‍ അവതരിക്കൂ - ലോകം മുഴുവന്‍

Song details

വർഷം: 1972

സംഗീതം: പുകഴേന്തി

ഗാനരചന: പി ഭാസ്കരൻ

ഗായകർ: എസ് ജാനകി

വരികൾ: മനു, ശ്രീദേവി, V Sasi Kumar

Album: സ്നേഹദീപമേ മിഴി തുറക്കൂ