Malayalam lyrics
കഥകൾ വീരകഥകൾ നീ ചൊല്ലിയില്ലയോ കനവിൽ എന്റെ കരളിൽ കുളിർ കോരിയില്ലയോ എൻ ശ്യാമസുന്ദര ദേവാ ഘനശ്യാമ സുന്ദര ദേവാ ഉണർന്നു കേട്ടുണർന്നു എൻ മോഹശാരിക മന്ദം പറന്നു വാനിലാകെ അനുരാഗ കാകളി പാടി തെളിഞ്ഞൂ കണ്ണിൽ തെളിഞ്ഞൂ ഭൂലോകമൊരു പൂവാടിയായ് പൂമ്പാറ്റയായ് ഞാൻ ലല്ലാ ലല്ലാ ലല്ലാ... കഥകൾ വീരകഥകൾ നീ ചൊല്ലിയില്ലയോ എൻ ശ്യാമസുന്ദര ദേവാ ഘനശ്യാമ സുന്ദര ദേവാ ഗഗനം നീലഗഗനം നിറയെ നീരജങ്ങൾ വിരിഞ്ഞു അകലെ നിന്നു കേട്ടു ഒരു ഗാനപല്ലവിയേവം വരൂ നീ ഡെസ്ഡിമോണാ... ഈ രാത്രിയിൽ ഈ വേദിയിൽ ആടാൻ വരൂ നീ വരൂ വരൂ വരൂ... കഥകൾ വീരകഥകൾ നീ ചൊല്ലിയില്ലയോ കനവിൽ എന്റെ കരളിൽ കുളിർ കോരിയില്ലയോ എൻ ശ്യാമസുന്ദര ദേവാ ഘനശ്യാമ സുന്ദര ദേവാ
Song video
Song details
Music: ജെറി അമൽദേവ്
Film/album: ഒഥല്ലോ
- Singer: കെ എസ് ചിത്ര
- Film / album: ഒഥല്ലോ
- Composer: ജെറി അമൽദേവ്
- Lyricist: പി ഭാസ്ക്കരൻ