Malayalam lyrics
കസവോലും കന്നിപ്പട്ടിൽ കനവിന്റെ പൊന്നുന്നൂലാൽ നിന്നോമൽ പേർ അഴകൊടു തുന്നിച്ചേർത്തു പല വർണ്ണപ്പൂക്കൾ പോലെ നിൻ പേർ തുന്നിച്ചേർത്തു ഞാൻ കണ്ണിൽ ചേർത്തു പ്രിയതമ നിന്നെയോർത്തു (കസവോലും...) ഒരിക്കൽ നീയെന്നടുത്തു വന്നെൻ മിഴിപൊത്തിച്ചോദിച്ചു ഒരു കുഞ്ഞിക്കുപ്പായം തുന്നിക്കൂടെ തിങ്കൾപ്പൂ വിരിയുമ്പോൾ താരാട്ടായ് ഉണരില്ലേ തുന്നലിന്റെ താളമപ്പോൾ അമ്പിളിപ്പൊൻ കുഞ്ഞിനായ് അൻപൊടാരോ പാടും താരാട്ടായ് (കസവോലും...) മനസ്സിനുള്ളി കിനാക്കൾ പോലെ മലർ മുല്ല പൂവിട്ടും കിളി പാടും തൈമാവും കന്നി കായ്ച്ചു തൃക്കൈയിൽ തിരുതാളീം തൃത്താവും തളിർ ചൂടി എന്റെ കന്നിപ്പൂക്കളെത്തിന്നഞ്ജനത്തിൻ പൊട്ടും കുത്തി നിന്റെ നീലശംഖുപുഷ്പങ്ങൾ (കസവോലും...)
Song video
Song details
Music: ബേണി-ഇഗ്നേഷ്യസ്
Film/album: കവാടം
- Singer: കെ എസ് ചിത്ര
- Film / album: കവാടം
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: ഒ എൻ വി കുറുപ്പ്