Malayalam lyrics
കറുകയും തുമ്പയും നിറുകയില്‍ ചാര്‍ത്തുന്ന നറുമഞ്ഞുതുള്ളിയെപ്പോലെ കുളിര്‍വെണ്ണിലാവിന്റെ കൂട്ടില്‍ വളര്‍ന്നൊരു കളമൊഴിപ്പെണ്‍കിളിയായിരുന്നു അവള്‍ കാകളി പാടുവോളായിരുന്നു “അവളെ നിങ്ങള്‍ക്കറിയില്ല.....” തരിവളക്കൈകളാല്‍ താളമിട്ടും കൈകൊട്ടിക്കളിയുടെ ചുവടു വച്ചും [ കരിവള ] ഓണനിലാവു വന്നലസം തലോടുമ്പോള്‍ എന്തൊരു നിര്‍വൃതിയായിരുന്നു [ കറുകയും ] “ആര്‍ക്കും അവളുടെ ദുഃഖങ്ങളറിയില്ല....” അനഘമാം മോഹത്തിന്‍ വീഥികളില്‍ അരുമയാം ചിറകുമായ് പറന്നു പോകേ [ അനഘമാം ] എന്തിനു പാവമാ തൂമണിപ്രാവിനെ നിങ്ങളന്നമ്പുകളെയ്തു വീഴ്ത്തീ
Song video
Song details
Music: രവീന്ദ്രൻ
Raaga: കല്യാണവസന്തം
Film/album: ബ്രഹ്മരക്ഷസ്സ്
- Singer: കെ എസ് ചിത്ര
- Film / album: ബ്രഹ്മരക്ഷസ്സ്
- Composer: രവീന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി