Malayalam lyrics

കനവിലിന്നലെ ഒരു പതംഗമായ്
പറന്നു വന്നു പറഞ്ഞു നീ
മന്ദമെൻ മൃദുവേണിയെ
ചന്ദനച്ചാറു പൂശിടാൻ
ചന്ദ്രികയാക്കിടാൻ - ശ്രാവണ
ചന്ദ്രികയാക്കിടാൻ
(കനവിലിന്നലെ...)
ഏതോ മരക്കൊമ്പിൽ പാടും കിളിമകളേ
പൊന്നിൻ കതിടാടും പുഞ്ചപ്പാടത്ത്
കൊയ്യാനിറങ്ങുന്നില്ലേ
കതിരു നുള്ളാം കളി പറയാം വാ
പമരിഗമ രിഗരിസ
(കനവിലിന്നലെ...)
ഏകാന്തതമാം രാവിൽ
ഹൃദയ വിപഞ്ചികയിൽ
മാനത്തെ ചന്ദ്രന്റെ പൊന്നിൻവിരൽത്തുമ്പ്
മെല്ലെ തലോടിടുമ്പോൾ
കനവിലിന്ന് കഥ പറയാൻ വാ
പമരിഗമ രിഗരിസ
(കനവിലിന്നലെ...)

Song video

Watch on YouTube

Song details

Music: എസ് പി വെങ്കടേഷ്

Film/album: നായർസാബ്