Malayalam lyrics
കയ്യില്‍ മല്ലീശരമില്ലാത്തൊരു കാമദേവന്‍ - കാര്‍കുഴലില്‍ മയില്‍പ്പീലി ചൂടാത്തൊരു കായാമ്പൂവര്‍ണ്ണന്‍ -അങ്ങെന്റെ കായാമ്പൂവര്‍ണ്ണന്‍ (കയ്യില്‍) ഈ മുഖബിംബം കണ്ടു വിടര്‍ന്നു കൌമാരത്തിന്‍ മൊട്ടുകള്‍ - എന്റെ കൌമാരത്തിന്‍ മൊട്ടുകള്‍ ഈ മുഖപുഷ്പരാഗമണിഞ്ഞു യൌവനത്തിന്‍ ദാഹങ്ങള്‍ - എന്റെ യൌവനത്തിന്‍ ദാഹങ്ങള്‍ (കയ്യില്‍) എന്നുമീ പുഞ്ചിരി ചുവപ്പിക്കും എന്‍ കവിള്‍പ്പൂവിലെ സിന്ദൂരം എന്നും രോമാഞ്ചമണിയിക്കും എന്‍ കരള്‍പ്പൂവിലെ അനുരാഗം എന്‍ കരള്‍പ്പൂവിലെ അനുരാഗം (കയ്യില്‍)
Song video
Song details
വർഷം: 1971
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: എസ് ജാനകി
വരികൾ: സൂസി, വേണു
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: പുത്തൻ വീട്
- Singer: എസ് ജാനകി
- Film / album: പുത്തൻ വീട്
- Composer: എം എസ് ബാബുരാജ്
- Lyricist: വയലാർ രാമവർമ്മ