Malayalam lyrics

കാറ്റിനു  കുളിര്  വന്നു
കടല്‍ക്കിളി  കുളിച്ചു  വന്നു 
കുളിരില്‍  മുങ്ങിക്കുളിച്ചൊരു പൂര്‍ണ്ണിമ  
കുണുങ്ങി കുണുങ്ങി  വന്നു 
കാറ്റിനു  കുളിര്  വന്നു
നീല സരോവരത്തില്‍ ആയിരം താമരപ്പൂ വിടര്‍ന്നു   
നീല സരോവരത്തില്‍ ആയിരം താമരപ്പൂ വിടര്‍ന്നു   
അവളുടെ നീല നയനങ്ങളില്‍
ആയിരം സ്വര്‍ണ്ണ കിനാവുണര്‍ന്നു
താമരപ്പൂവും സ്വര്‍ണ്ണക്കിനാവും പെണ്ണിന്റെ ഇഷ്ടങ്ങളല്ലോ
കാറ്റിനു  കുളിര്  വന്നു
കടല്‍ക്കിളി  കുളിച്ചു  വന്നു 
കുളിരില്‍  മുങ്ങിക്കുളിച്ചൊരു പൂര്‍ണ്ണിമ  
കുണുങ്ങി കുണുങ്ങി  വന്നു 
കാറ്റിനു  കുളിര്  വന്നു
ആകാശ നീലിമയില്‍ ആയിരം താരകപ്പൂ വിടര്‍ന്നു  
ആകാശ നീലിമയില്‍ ആയിരം താരകപ്പൂ വിടര്‍ന്നു  
അവളുടെ ആത്മാവിന്നാഴങ്ങളില്‍
ആയിരം വര്‍ണ്ണങ്ങള്‍  ആടി  വന്നു
താരകപ്പൂവും  വര്‍ണ്ണക്കുരുന്നും പെണ്ണിന്റെ  ഇഷ്ടങ്ങളല്ലോ
കാറ്റിനു  കുളിര്  വന്നു
കടല്‍ക്കിളി  കുളിച്ചു  വന്നു 
കുളിരില്‍  മുങ്ങിക്കുളിച്ചൊരു പൂര്‍ണ്ണിമ  
കുണുങ്ങി കുണുങ്ങി  വന്നു 
കാറ്റിനു  കുളിര്  വന്നു

Song details

Music: വൈപ്പിൻ സുരേന്ദ്രൻ

Film/album: സ്വീറ്റ് മെലഡീസ് വാല്യം V