Malayalam lyrics
കണ്ണുണ്ടെങ്കിലും കാണാതെ പോകും മണ്ണിൽ മനുഷ്യന്റെ വ്യാജ മുഖങ്ങൾ കാതുണ്ടെങ്കിലും കേൾക്കാതെ പോകും കാലത്തിൻ കളി വേഷങ്ങൾ പൂർണ്ണത എന്നൊരു മിഥ്യയും തേടി പാതി വഴി പോലും പോകാത്തവരേ സ്വന്തം മനസ്സിന്റെ മുഖം ഒന്നു നോക്കൂ സ്വന്തം ഹൃദയത്തിൻ വതിൽ തുറക്കൂ എന്തു വിരൂപം എത്ര ഭീകരം എല്ലാം എല്ലാം വിചിത്രം (കണ്ണുണ്ടെങ്കിലും) മന്വന്തരങ്ങൾക്കു മുൻപെ പിൻപെ മനുഷ്യൻ എന്നൊരു സത്യം തേടി കൃഷ്ണനും ക്രിസ്തുവും നബിയും വന്നു മർത്ത്യന്റെ പൊയ് രൂപം കണ്ടു മടങ്ങി എന്തു വിരൂപം എത്ര ഭീകരം എല്ലാം എല്ലാം വിചിത്രം (കണ്ണുണ്ടെങ്കിലും)
Song video
Song details
വർഷം: 1980
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: ഏ പി ഗോപാലൻ
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: ശ്രീവിദ്യ, രവിമേനോൻ
വരികൾ: ജിജാ സുബ്രമണ്യൻ, സൂസി
യൂട്യൂബ് ഓഡിയോ: കല്യാണി
Album: രാഗം താനം പല്ലവി
- Singer: കെ ജെ യേശുദാസ്
- Film / album: രാഗം താനം പല്ലവി
- Composer: എം കെ അർജ്ജുനൻ
- Lyricist: ഏ പി ഗോപാലൻ