Malayalam lyrics
കണ്ണുകള്‍ തുടിച്ചപ്പോള്‍ കാളിന്ദി ചിരിച്ചപ്പോള്‍ കണ്ണന്‍ വരുമെന്നറിഞ്ഞേന്‍ കരലതയറിയാതെന്‍ കരിവള ചിലച്ചപ്പോള്‍ കമനന്‍ വരുമെന്നറിഞ്ഞേന്‍ (കണ്ണുകള്‍ ) കൃഷ്ണതുളസിക്കതിര്‍ നെറുകയില്‍ ചൂടിനിന്നു കീര്‍ത്തനം പാടിവരും തെന്നല്‍ കൃഷ്ണതുളസിക്കതിര്‍ നെറുകയില്‍ ചൂടിനിന്നു കീര്‍ത്തനം പാടിവരും തെന്നല്‍ അവന്‍ വരുന്നെന്നുചൊല്ലി പരിഹസിക്കുകയായി അരുമയെന്‍ ശാരികപ്പൈതല്‍ (കണ്ണുകള്‍ ) നിമിഷശലഭജാലം ചിറകടിച്ചകന്നപ്പോള്‍ നിര്‍നിദ്രമിരവില്‍ ഞാന്‍ കാത്തു നിമിഷശലഭജാലം ചിറകടിച്ചകന്നപ്പോള്‍ നിര്‍നിദ്രമിരവില്‍ ഞാന്‍ കാത്തു ഒരുനാളുമുരുകാത്ത പ്രണയത്തിന്‍ വെണ്ണയുമായി ഓമനക്കണ്ണനെ ഞാന്‍ കാത്തു (കണ്ണുകള്‍ )
Song video
Song details
വർഷം: 1967
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: പി ലീല
രാഗം: യദുകുല കാംബോജി
വരികൾ: പാർവതി വേണുഗോപാൽ, സൂസി
Album: കൊച്ചിൻ എക്സ്പ്രസ്സ്
- Singer: പി ലീല
- Film / album: കൊച്ചിൻ എക്സ്പ്രസ്സ്
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: ശ്രീകുമാരൻ തമ്പി