Malayalam lyrics
കമ്പിളി മേഘം പുതച്ച് - മാന- ത്തമ്പിളിമാമനുറങ്ങി പാടാത്ത പാട്ടൊക്കെപ്പാടി - കൊച്ചു മാടത്ത പോലും മയങ്ങി ആരാരിയാരാരിയാരോ ആരി ആരാരി രാരാരി രാരോ ആരാരിയാരാരിയാരോ ആരി ആരാരി രാരാരി രാരോ ... ഇല്ലാത്തതെല്ലാം ചെലച്ച് - തമ്മില്‍ തല്ലാത്ത തല്ലും പിടിച്ച് ഇല്ലാത്തതെല്ലാം ചെലച്ച് - തമ്മില്‍ തല്ലാത്ത തല്ലും പിടിച്ച് പുല്ലാഞ്ഞിവേലിപ്പടര്‍പ്പില്‍ മണ്ണാത്തി- പ്പുള്ളും മയങ്ങീ തനിച്ച് അല്ല, മോള്‍ ഉറങ്ങിയില്ലേ? ഈ അമ്മയുടെ പാട്ട് കേട്ടിട്ട് എനിക്ക് ഉറക്കം വരണില്ല ... ഉം ...അല്ലെങ്കിലും ഇവടെ പാട്ട് കേട്ട് ആര് ഉറങ്ങാന്‍! നളിനിമോള്‍ ഉറങ്ങണമെങ്കില്‍ അച്ഛന്‍ പാടണം, അല്ലെ? ഉം ...ഉം ... ഊളനിരുട്ടത്തു കൂവീ - പട്ടി മോങ്ങാനുമങ്ങു തൊടങ്ങി ഊളനിരുട്ടത്തു കൂവീ - പട്ടി മോങ്ങാനുമങ്ങു തൊടങ്ങി മൂങ്ങായിരുന്നൊന്നു മൂളി - കള്ളന്‍ തേങ്ങായും കട്ടോണ്ട് പോയി... യക്ഷീം മാടനും പേയും ഈനാംചക്കീം ഇറങ്ങാന്‍ തൊടങ്ങി യക്ഷീം മാടനും പേയും ഈനാംചക്കീം ഇറങ്ങാന്‍ തൊടങ്ങി ചാത്തന്റെ പൂങ്കോഴി കൂവാറായല്ലോ ശാഠ്യം പിടിക്കാതുറങ്ങ് ചാഞ്ചക്കം ചാഞ്ചക്കമാടി മോള് തോളേക്കിടന്നൊന്നുറങ്ങ് ചാഞ്ചക്കം ചാഞ്ചക്കമാടി അച്ഛന്റെ കൂടെക്കിടന്നൊന്നുറങ്ങ് ഉം ...ഉം ...ഉം ...
Song information
വർഷം: 1986
സംഗീതം: ജെറി അമൽദേവ്
ഗാനരചന: ബിച്ചു തിരുമല
ഗായകർ: കെ ജെ യേശുദാസ്, കെ എസ് ചിത്ര
അഭിനേതാക്കൾ: മേനക, മോഹൻലാൽ
വരികൾ: സൂസി
യൂട്യൂബ് ഓഡിയോ: ട്യൂണിക്സ് റെക്കോഡ്സ്
Album: ഒപ്പം ഒപ്പത്തിനൊപ്പം
Explore this song
- Film / album: ഒപ്പം ഒപ്പത്തിനൊപ്പം
- Composer: ജെറി അമൽദേവ്
- Lyricist: ബിച്ചു തിരുമല