Malayalam lyrics

ഇതളഴകില്‍ മലര്‍ക്കിനാവുചൂടി
ഹൃദയവതീ നമുക്കൊരുങ്ങിനില്‍ക്കാം
ഈമധുമഴയില്‍ പ്രിയരാഗം പാടും
നീയെന്‍ നീലത്തുളസിയിലെ നറുമണമല്ലെ?
ചിത്രമണിത്തേരിലേറി മുന്നില്‍ വന്ന ശൃംഗാരമല്ലേ?
മെയ്യിലൊതുങ്ങിനിന്ന വസന്തമല്ലെ?
ആ.... ലാലലാ... ആ.....
ഇന്നു നിന്റെ മിഴിയിലൂറും അലിവില്‍ പോലും
രതിയുടെ സുകൃതസൌരഭം
സുന്ദരസന്ധ്യാ കുങ്കുമമീ പുഞ്ചിരിമലരില്‍
എന്റെ കരളിന്നുള്ളില്‍ ഒരു കള്ളനെപ്പോലെ
അറിയാതെ നീ വന്നു
അനുരാഗമണികളെല്ലാം നീ കവര്‍ന്നുപോയി
[ഇതളഴകില്‍ ]
ഏതോ ജന്മപുണ്യബന്ധം പോലെ പൂവിടുമാത്മരാഗമേ
ഇനിയൊരു നാളും വേര്‍പിരിയില്ലവനിയില്‍ നമ്മള്‍
നീയെങ്ങുപോയാലും നിന്നെത്തേടി വരും ഞാന്‍
നീയാടും ഞാന്‍ പാടും
അനുരാഗലയപരാഗങ്ങള്‍ നുകര്‍ന്നുപോരും
[ഇതളഴകില്‍ ]

Song video

Watch on YouTube

Song details

വർഷം: 1997

സംഗീതം: റെക്സ്‌ ഐസ്സക്‌

ഗാനരചന: കൈതപ്രം

ഗായകർ: ബിജു നാരായണൻ, കെ എസ് ചിത്ര

അഭിനേതാക്കൾ: മഞ്ജു വാര്യർ

വരികൾ: സുമിത

യൂട്യൂബ് ഓഡിയോ: കല്യാണി

Album: ഇന്നലെകളില്ലാതെ